ഈയിടെ കാണുന്ന സ്വപ്നങ്ങൾ എല്ലാം വേണമെങ്കിൽ ദുസ്വപ്നം എന്ന കാറ്റഗറിയിൽ പെടുത്താം. പക്ഷേ എനിക്കവയെല്ലാം ഒത്തിരി പ്രിയപ്പെട്ടവയാണ്. എന്നും അങ്ങനെ ഒന്നെങ്കിലും കാണിക്കണേ കിടക്കുന്നതിന് മുമ്പ് ഞാൻ വെറുതെ മോഹിക്കാറും ഉണ്ട് 🤭.
ഒടുക്കം ഒരു ദുരന്തം ആവുമ്പോഴല്ലേ നമ്മൾ സാധാരണ അതിനെ ദുസ്വപ്നം എന്ന് വിളിക്കുന്നത്. അപ്പോ തുടക്കം മുതൽ ഒടുക്കത്തിന് തൊട്ടു മുമ്പ് വരെ എല്ലാം നല്ലതായിരിക്കണ്ടേ? 🤷🏻
ഈ ഒടുക്കം ആണെങ്കിൽ, അത് തീർന്ന് അടുത്ത നിമിഷം നമ്മൾ ഉറക്കം വിട്ട് എണീക്കുകയും എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യും 😇.
അപ്പോഴാണ്... ദുരന്തം എന്ന് നമ്മൾ വിളിച്ച പല ജീവിതങ്ങളും ഒടുക്കം വരെ നമ്മൾ സ്വപ്നം പോലും കാണാത്തത്ര നല്ലതായിരുന്നല്ലോ എന്ന് ഞാൻ ആലോചിച്ചത്. ഒടുങ്ങിക്കഴിഞ്ഞപ്പോൾ അവരും തിരിച്ചറിഞ്ഞു കാണില്ലേ, എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന്??
Written on May 20, 2025 @ Ponnukkara