Malayalam
എന്തുകൊണ്ടെന്തുകൊണ്ടിന്നും നീ വന്നീല
എന്നെ നീ കണ്ടില്ലാ കണ്ണാ ഗുരുവായൂരപ്പാ
ഒരു മാത്ര വന്നെങ്കിൽ ഒരു നോക്കു കണ്ടെങ്കിൽ
ഉരുകി ഞാൻ കാത്തിരിപ്പൂ കണ്ണാ ഗുരുവായൂരപ്പാ
തിരുമാറിൽ ചാർത്തുന്ന വനമാലയാകാൻ
തിരുമുമ്പിൽ കത്തുന്ന തിരിനാളമാകാൻ
തൃക്കയ്യിലേന്തുന്ന നറുവെണ്ണയാകാൻ
എന്നുമെൻ അകം തുടിക്കും കണ്ണാ ഗുരുവായൂരപ്പാ
തേങ്ങുന്നൊരെൻ മനം തേടുന്നു നിൻ പദം
എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു
ചോരുമീ കണ്ണുകൾ തോരാത്ത നോവുകൾ
തീർക്കുവാൻ നീ വരില്ലേ കണ്ണാ ഗുരുവായൂരപ്പാ
Written on December 25, 2025 @ Ponnukkara
English
Enthukondenthukondinnum Nee Vanneela
Enne Nee Kandillaa Kannaa Guruvaayoorappaa
Oru Maathra Vannenkil Oru Nokku Kandenkil
Uruki Njaan Kaathirippoo Kannaa Guruvaayoorappaa
Thirumaaril Chaarthunna Vanamaalayaakaan
Thirumunpil Kathunna Thirinaalamaakaan
Thrikkayyilenthunna Naruvennayaakaan
Ennumen Akam Thudikkum Kannaa Guruvaayoorappaa
Thengunnoren Manam Thedunnu Nin Padam
Engupoyi Engupoyi Nee Maranju
Chorumee Kannukal Thoraatha Novukal
Theerkkuvaan Nee Varille Kannaa Guruvaayoorappaa
Written on December 25, 2025 @ Ponnukkara