Malayalam
പല്ലവി
പൊന്മല വാഴുമയ്യാ
പൊന്നമ്പല വാസനയ്യാ
സങ്കടം തീർക്കുമയ്യാ നിൻ
സന്നിധി ശരണമയ്യാ
മാമല വാഴും മന്നനയ്യാ - നീ
അവനിയിൽ വാഴും അമരനയ്യാ
അനുപല്ലവി
ഇരുൾ വഴി നീക്കും കതിരൊളി മുഖനേ
ഇരുമുടിയേന്തി വരുന്നു ഞങ്ങൾ
ഒരു മനമായി വിളിക്കുന്നു ഞങ്ങൾ
ഒരു മന്ത്രമല്ലോ ശരണമയ്യപ്പാ
ചരണം
ഹരിഹരസുത നിൻ ശരണജപങ്ങൾ
ഗിരിതലമാകെ മുഖരിതമല്ലോ
സ്വാമിയേ ശരണം ശരണമയ്യപ്പാ
സ്വാമിയേ ശരണം ശരണമയ്യപ്പാ
Written on June 26, 2025 @ Ponnukkara
English
Pallavi
Ponmala Vaazhumayyaa
Ponnambala Vaasanayyaa
Sankadam Theerkkummayyaa - Nin
Sannidhi Sharanamayyaa
Maamala Vaazhum Mannanayyaa - Nee
Avaniyil Vaazhum Amaranayyaa
Anupallavi
Irulvazhi Neekkum Kathirolimukhane
Irumudiyenthi Varunnu Njangal
Oru Manamaayi Vilikkunnu Njangal
Oru Manthramallo Sharanamayyappaa
Charanam
Hariharasutha Nin Sharanajapangal
Girithalamaake Mukharithamallo
Swamiye Sharanam Sharanamayyappaa
Swamiye Sharanam Sharanamayyappaa
Written on June 26, 2025 @ Ponnukkara