Malayalam
പാർവണ ചന്ദ്രിക തെളിഞ്ഞു നിന്നു
പാതിരാപ്പൂക്കൾ വിടർന്നു നിന്നു
നിൻ മുഖപദ്മം കാണാതെ ഞാനും
നിദ്രാവിഹീനം വാഴുന്നു - ഞാനും
നിദ്രാവിഹീനം വാഴുന്നു!
കാതിലായ് കളമൊഴി കേട്ടതില്ലാ
കാതോരം കൊഞ്ചിക്കുണുങ്ങിയില്ല
കാരണമെന്തെന്നറിയാതെ ഞാനും
കാതരലോചനേ കേണിടുന്നു - ഇന്നും
കാതരലോചനേ കേണിടുന്നു!
ഒരു വാക്കു മിണ്ടാതെ പോകയാണോ - നീ
ഒരു നോക്കു കാണാതെ പിരികയാണോ
ഒരുപാടു വാക്കുകൾ കണ്ണോട് കണ്ണു നാം
ഒരുപാടു കഥകൾ പറഞ്ഞതല്ലേ - നാം
ഒരുപാടു കനവുകൾ കണ്ടതല്ലേ!
Written on November 30, 2025 @ Ponnukkara
An attempted Ghazal
English
Paarvana Chandrika Thelinjun Ninnu
Paathiraappookkal Vidarnnu Ninnu
Nin Mukhapadmam Kaanaathe Njanum
Nidraaviheenam Vaazhunnu - Njanum
Nidraaviheenam Vaazhunnu!
Kaathilaay Kalamozhi Kettathillaa
Kaathoram Konjikkunungiyilla
Kaaranamenthennariyaathe Njaanum
Kaatharalochane Kenidunnu - Innum
Kaatharalochane Kenidunnu
Oru Vaakku Midaathe Pokayaano - Nee
Oru Nokku Kaanaathe Pirikayaano
Orupaadu Vaakkukal Kannodu Kannu Naam
Orupaadu Kathakal Paranjathalle - Naam
Orupaadu Kanavukal Kandathalle!
Written on November 30, 2025 @ Ponnukkara
An attempted Ghazal