Malayalam
പല്ലവി
മതികല ചൂടും പരമേശ്വര നീ
മതിയതിൽ നിത്യം വാഴുക വേണം
മതി മതി മായാബന്ധിത ക്ലേശം
മതിതര മാർഗം നീയരുളേണം
അനുപല്ലവി
മദഗജമെന്ന കണക്കെ മദിച്ചും
മതിമുഖിമാരിൽ മോഹമുദിച്ചും
മതികെട്ടുഴലും മാമക മനമതു
മഹിപതി നീ കരയേറ്റുക വേണം
ചരണം
മഹിതം തവ കൃപയെന്നു നിനക്കേ
മഹിയിൽ മറ്റൊന്നെന്തിഹ വേണ്ടൂ
മനതിൽ ശിവ ശിവ നാമം മാത്രം
മതി മതി മുക്തമതായീ ജന്മം
Written on June 23, 2025 @ Ponnukkara
English
Pallavi
Mathikala Choodum Parameswara Nee
Mathiyathil Nithyam Vaazhuka Venam
Mathi Mathi Maayaabandhitha Klesham
Mathithara Maargam Neeyarulenam
Anupallavi
Madagajamenna Kanakke Madichum
Mathimukhimaaril Mohamudichum
Mathikettuzhalum Maamaka Manamathu
Mahipathi Nee Karayettuka Venam
Charanam
Mahitham Thava Kripayennu Ninakke
Mahiyil Mattonnenthiha Vendoo
Manamathil Shiva Shiva Naamam Maathram
Mathi Mathi Mukthamathaayee Janmam
Written on June 23, 2025 @ Ponnukkara