Malayalam
പല്ലവി
കരുണാ നിധിയാം കമലാ കാന്തൻ
കാണുവതുണ്ടോ മാമക ദുരിതം
അഴിയുവതില്ലേ മായാപാശം
അരുളുക നാഥാ അതിനൊരുപായം
അനുപല്ലവി
അലമേൽ അലയായ് ആഗതമാകും
അഹമഹമികയാ ആകുല ജാലം
അലയാഴിയതിൽ മരുവും നീയേ
അലിവോടെന്നെ കാത്തരുളേണം
ചരണം
വാനവർ പുകഴും വാരിധി ശയനാ
വേറില്ലടിയനൊരാശ്രയമെങ്ങും
ത്വരിതമിയുലകിൻ ദുരിതമകറ്റാൻ
ത്വൽപദ പങ്കജമതു താൻ ശരണം
Written on April 30, 2025 @ Perambra, Kozhikode
English
Pallavi
Karunaanidhiyaam Kamalaakaanthan
Kaanuvathundo Maamakaduritham
Azhiyuvathille Maayaapaasham
Aruluka Naathaa Athinorupaayam
Anupallavi
Alamel Alayaay Aagathamaakum
Ahamahamikayaa Aakulajaalam
Alayaazhiyathil Maruvum Neeye
Alivodenne Kaatharulenam
Charanam
Vaanavar Pukazhum Vaaridhi Shayanaa
Verilladiyanoraashrayamengum
Thwarithamiyulakin Durithamakattaan
Thwalpada Pankajamathuthaan Sharanam
Written on April 30, 2025 @ Perambra, Kozhikode