മഴ - Mazha
മഴ - Mazha
ആദ്യമായി നനഞ്ഞ മഴ...
ആവി പറക്കുന്ന വരണ്ട മണ്ണിലേക്ക് ആദ്യമായി പെയ്ത വേനൽ മഴ...
ഒരു കുടയും കുഞ്ഞു പെങ്ങളും ആയി സ്കൂളിലേക്ക് പോകുമ്പോൾ യൂണിഫോം നനക്കാൻ മുടങ്ങാതെ വരുന്ന മഴ...
ഒരു കയ്യിൽ കട്ടനും മറു കയ്യിലൊരു ബിസ്കറ്റുമായി ജനകരികിൽ ഇരുന്ന് ആസ്വദിച്ച മഴ...
വായിക്കുന്ന വരികളുടെ ഭാവത്തിൽ ഏറിയും ഇറങ്ങിയും എൻ്റെ പുസ്തകവായനകൾക്ക് കൂട്ടായിരുന്ന മഴ...
പുതച്ച് മൂടിയ രാത്രികളിൽ ഇടി മിന്നലുകളും ആയി വന്ന് വിറപ്പിച്ച മഴ...
ഓടി മറയുന്ന മരങ്ങളെ കണ്ടിരിക്കുന്ന ട്രെയിൻ യാത്രയിൽ മുഖത്തേക്ക് വീശിയടിക്കുന്ന മഴ...
ജീവിതത്തിലെ ഓരോ അദ്ധ്യായങ്ങൾ ആയിരുന്നു ഓരോ മഴയും..
വർഷങ്ങൾ പെയ്തൊഴിഞ്ഞു ...
പക്ഷേ... എനിക്കെന്നും ഏറ്റവും പ്രിയപ്പെട്ടത് നമ്മളൊന്നിച്ച് ആദ്യം നനഞ്ഞ ആ മഴ തന്നെയാണ്!!
Written on May 25, 2024 @ Ernakulam