Sundara Tharunya Devathayo
Sundara Tharunya Devathayo
Malayalam
🌻🌻🌻
സുന്ദര താരുണ്യ ദേവതയോ - നീ
നന്ദവനത്തിലെ വല്ലകിയോ
ഇന്ദ്രലോകത്തിലെ സുന്ദരിയോ - നീ
മന്ദമൊഴുകുന്ന മാലിനിയോ
🌼🌼🌼
ഏതു കഥയിലെ രാജകുമാരി നീ
ഏതേതു ലോകത്തെ മോഹിനി നീ
ഏതു കല്ലിൽ മയൻ കൊത്തിയ ശില്പം നീ
ഏതു കാവ്യത്തിലെ നായിക നീ
🌸🌸🌸
നാകത്തിൽ നിന്നും പതിച്ചൊരു ദേവിയോ
നാന്മുഖൻ തീർത്തൊരു വിസ്മയമോ
നിദ്രയിൽ ഞാൻ കണ്ട സുന്ദര സ്വപ്നമോ
നീയെന്നനുരാഗ ദേവതയോ
🪷🪷🪷
Written on September 19, 2026 @ Ponnukkara
English
--Will be updated--
Written on September 19, 2026 @ Ponnukkara