Oru Mayilpeeliyen
Oru Mayilpeeliyen
Malayalam
ഒരു മയിൽപ്പീലിയെൻ മനതാരിലെന്നും ഞാൻ
മധുരമൊരോർമ്മയായ്
കരുതിവെച്ചു
ഒരു മാത്ര നീയെന്നെ പുണർന്നില്ലയെങ്കിലും
ഒരു കൃഷ്ണത്തുളസി ഞാൻ ചൂടിവെച്ചു - കണ്ണാ
ഒരു കൃഷ്ണത്തുളസി ഞാൻ ചൂടിവെച്ചു
കായാമ്പൂവർണ്ണാ നിൻ മുഖമല്ലാതെ
കാണ്മതില്ലൊന്നുമെൻ കണ്ണിലെന്നും
കാതരയാമെന്നെ കാത്തുനിൽക്കാതെ
കണ്ണാ നീയെങ്ങു പോയ് മറഞ്ഞു
കണ്ണാ നീയെങ്ങു പോയ് മറഞ്ഞു
നിന്നെ കാണാതെ നീയിങ്ങണയാതെ
നിർ നിദ്രമിങ്ങു ഞാൻ വാണിടുന്നു
മുറിയാതൊഴുകും മിഴികളിതെന്നും
ശിവരഞ്ജിനിയായ് തേങ്ങുന്നു - കണ്ണാ
ശിവരഞ്ജിനിയായ് തേങ്ങുന്നു
Written on September 7, 2026 @ Ponnukkara
English
--Will be updated--
Written on September 7, 2026 @ Ponnukkara