Malayalam
ഒന്നിച്ചു നാം പോയ പാതകളേതുമേ
ഒറ്റക്കു പിന്നെ നടന്നതില്ലാ ഞാൻ
ഓർമകൾ കൂടെ നടക്കുന്നിതെപ്പൊഴും
ഓമലേ നീയില്ലാ യാത്രയുണ്ടോ!
ഓരോരോ കഥകള്‍ പറഞ്ഞിരുന്നന്നു നാം
ഓരത്തു ചേര്ന്നൊരാക്കല്പ്പടവില്
ഓളങ്ങളോടൊത്തു കനവുകള്‍ നെയ്തു നാം
ഓര്‍മകള്‍ക്കെന്തൊരു മധുരമിന്നും
ഒന്നിച്ചിരുന്നതും കൊഞ്ചിപ്പറഞ്ഞതും
ഒക്കെയുമോര്മ്മകള് മാത്രമായോ?
ഒന്നിക്കാന്‍ നമ്മളന്നെത്ര കൊതിച്ചിട്ടും
ഒന്നൊന്നായ് തെറ്റിപ്പിരിഞ്ഞു പോയോ?- നമ്മള്
ഒന്നൊന്നായ് തെറ്റിപ്പിരിഞ്ഞു പോയോ!
Written on December 1, 2025 @ Ponnukkara
English
Onnichu Naam Poya Paathakalethume
Ottakku Pinne Nadannathillaa Njaan
Ormakal Koode Nadakkunnitheppozhum
Omale Neeyillaa Yaathrayundo!
Ororo Kathakal Paranjirunnannu Naam
Orathu Chernnoraa Kalppadavil
Olangalodothu Kanavukal Neythu Naam
Ormakalkkenthoru Madhuraminnum
Onnichirunnathum Konjipparanjathum
Okkeyumormmakal Maathramaayo?
Onnikkaan Nammalannethra Kothichittum
Onnonnaay Thettippirinju Poyo? - Nammal
Onnonnaay Thettippirinju Poyo!
Written on December 1, 2025 @ Ponnukkara