Omanakkanmaniyaadadu
Omanakkanmaniyaadadu
Malayalam
ഓമനക്കണ്മണിയാടാട് - എൻ
പൗർണമിപ്പൂന്തിങ്കളാടാട്
കൺമണിയേ എൻ പൊന്മണിയേ - നീ
കാഞ്ചനത്തൊട്ടിലിലാടാട് - നിൻ
കണ്ണിമ പൂട്ടി നീയാടാട്
°°°
പുഞ്ചിരി തൂകുമാ കണ്ണുറങ്ങ്
പാലമൃതോലുമാ ചുണ്ടുറങ്ങ്
പുല്ലിലും മണ്ണിലും തുള്ളിക്കളിച്ചൊരാ
കാൽത്തളിർ മെല്ലെത്തളർന്നുറങ്ങ്
കണ്ണുറങ്ങ് കൺമണിയുറങ്ങ്
കണ്ണിമ പൂട്ടിയുറങ്ങുറങ്ങ്
°°°
അമ്മ തന്നോമനക്കുഞ്ഞുറങ്ങ്
അമ്മ തന്നാനന്ദ നിറവുറങ്ങ്
കൊഞ്ചലും കുറുകലുമൊക്കെയടക്കിയെൻ
കുട്ടിക്കുറുമ്പിൻ്റെ കൂടുറങ്ങ്
തേനുറങ്ങ് തേന്മൊഴിയുറങ്ങ്
താരിളം പൈതലുറങ്ങുറങ്ങ്
°°°°
ആരിരിരാരോ ആരാരോ
ആരിരിരാരോ ആരാരോ
Written on September 22, 2026 @ Ponnukkara
English
--Will be updated--
Written on September 22, 2026 @ Ponnukkara