Manamohanaa Muraleedharaa Krishnaa
Manamohanaa Muraleedharaa Krishnaa
Malayalam
മനമോഹനാ മുരളീധരാ കൃഷ്ണാ
മതിമോഹനം നിൻ ചാരു ദിവ്യരൂപം
നവമോഹനാംഗ നിൻ ലോല വേണുഗാനം
അതിമോഹനം നിറയുന്നിതെൻ്റെയുള്ളിൽ
°°°°°
തവ മുരളിയിലെന്നുമെന്നുമെൻ മനമിതു മരുവുന്നു മോഹിതം
ഭവ ദുരിതമിതൊക്കെ നീക്കുവാൻ
നീ പാടൂ രാഗമോഹനം
മോഹനരൂപാ വേണുവിലോലാ
°°°°°
പീലി നീർത്തുമൻ്റെ മാനസം
ലോലം നിൻ ഗാനമൊഴുകവേ
നിൻ മോഹന ഗാനധാരയിൽ
ശ്രുതി ചേർന്നലിയുന്നു ചിത്തവും
മോഹനരൂപാ വേണുവിലോലാ
Written on September 17, 2026 @ Ponnukkara
English
--Will be updated--
Written on September 17, 2026 @ Ponnukkara