Gopala Charitham
Written for a dance performance. A popular story of Krishna into a song.
Written for a dance performance. A popular story of Krishna into a song.
Malayalam
ഗോപാലചരിതം
°°°°°°°°°°°°°°°°°°°°°°°°
സ്തുതി
***********
കൃഷ്ണ കൃഷ്ണ ഹരി
കൃഷ്ണ കൃഷ്ണ ഹരി
കൃഷ്ണ കൃഷ്ണ ജയ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരി
കൃഷ്ണ കൃഷ്ണ ഹരി
കൃഷ്ണ കൃഷ്ണ ജയ കൃഷ്ണാ
കൃഷ്ണ കൃഷ്ണ നവനീത ചോര - യശോദനന്ദനാ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരി ദേവകീ തനയ വാസുദേവ ജയ കൃഷ്ണാ
കഥ
**********
കുന്നിൻ ചെരുവിൽ ഒഴുകുമാ ചോലതൻ
അന്തികേ കാണുമാ കൊച്ചു ഗ്രാമം
കുടിലൊന്നു കാണുവതില്ലേ അതിനുള്ളിൽ
വാഴുന്നു അമ്മയും ഗോപാലനും
കൊച്ചു ഗോപാലൻ ജനിപ്പതിൻ മുന്നിലായ്
അച്ഛൻ മരിച്ചു പോയ് കഷ്ടമയ്യോ
ആരുമില്ലിന്നവർക്കെങ്കിലും ഇന്നവർ
തങ്ങൾക്ക് താൻ തുണയായിടുന്നു
കണ്ണനാമുണ്ണിതൻ ഭക്തയാമമ്മതൻ കൃഷ്ണകഥകളെ കേട്ടു കേട്ടു
കൊച്ചു ഗോപാലൻ ചെമ്മേ വളർന്നൊരു കോമളബാലകനായിയല്ലോ
എഴുത്തിനിരുത്തുവാൻ കാലമായ് അങ്ങനെ നൂതന വിദ്യകൾ നേടുവാനും
അക്കരെ ഗ്രാമത്തിൽ വാഴും ഗുരുവിങ്കൽ
പോയി പഠിക്കുവാൻ ചൊന്നിതമ്മ
°°°°°
കാടൊന്നു താണ്ടണം ഗുരുസവിധമെത്തുവാൻ
ഒറ്റക്ക് പോകുവാൻ പേടിയമ്മേ
കരടി പുലികളും ഘോരാന്ധകാരവും
ഓർക്കുവതാലേ വിറച്ചിടുന്നു
തനിയല്ല മകനേ നിനക്കുണ്ടൊരു ജ്യേഷ്ഠൻ
ഗോപാലൻ തന്നെയവന്നു നാമം
ഗോക്കളെ മേച്ചു നടക്കുന്നു കാനനേ
വരുമവൻ കൂട്ടായ് നിനക്ക് നിത്യം
ഭയമേറ്റുമെന്തൊന്നു കാണിലും ഗോപാലാ
ഗോപാലാ എന്നു വിളിച്ചു കൊള്ളൂ
ക്ഷണമോടു വരുമവൻ നിന്നന്തികത്തിലായ്
നലമോടു നിന്നെ തുണക്കുമല്ലോ
ഇതുകേട്ടു ബാലനും ശരിയെന്നു ചൊന്നുടൻ
ഗുരുഗേഹമെത്തുവാൻ യാത്രയായി
കാട്ടിൽ കടന്നൂ വിളിച്ചു ഭയത്താലേ
ഗോപാലാ ഗോപാലാ എന്നങ്ങനെ
മൗലിയിൽ പീലിയും കയ്യിൽ കുഴലുമായ്
വന്നതാ മുന്നിലൊരു ഗോപബാലൻ
കളിയും ചിരിയുമായ് ഗോപാലരങ്ങനെ
കാട്ടിൽ ദിനം ദിനം യാത്ര ചെയ്തു
°°°°°
നാളുകൾ പോകേ ഗുരുവങ്ങൊരു ദിനം
ഉത്സവമാക്കുവാൻ തീർച്ചയാക്കി
ബാലകരേവരും ഗുരുവിനായോരോരോ
സമ്മാനം നൽകുവാൻ ചർച്ച ചെയ്തു
താനെന്തു നൽകുമെന്നറിയാതെ ഗോപാലൻ
തന്നമ്മ തന്നിടം ചെന്നു ചൊല്ലി
താനെന്തു നൽകുമെന്നറിയാതെയമ്മയും
കേൾക്കുവിൻ ജ്യേഷ്ഠനോടെന്നു ചൊല്ലി
അങ്ങനെയെന്നവൻ കൂടെ ചരിക്കവേ
കാര്യമിതു കാര്യമായ് തന്നെ ചൊല്ലി
എല്ലാരും നൽകുന്നു സമ്മാനം ഗുരുവിന്
ഒന്നുമില്ലാതെ ഞാൻ എന്തു ചെയ്യും
നീ തന്നെ നൽകണം എന്തുതാനെങ്കിലും
നീയല്ലാതാരുമേ കേൾപ്പാനില്ല
ഗോക്കളെ മേച്ചു നടക്കുന്ന പാവമീ
ഗോപാലനിന്നെന്തു നൽകുവാനായ്
എങ്കിലും എങ്കലിരിക്കുന്നൊരു കുടം
തൈരു ഞാൻ നിൻവശം തന്നയക്കാം
അങ്ങനെ ഒരു കുടം ദധിയങ്ങു
നൽകിനാൻ
നലമോടെ വാങ്ങിനാൻ ഗോപാലനും
സന്തോഷമോടതു ഗുരുകരം തന്നിൽ തൻ
സമ്മാനമായവൻ നൽകിടുന്നു
°°°°°
ഭോജന സമയത്തു ഗുരുവതു ബാലകർക്കെല്ലാം
ഇലയിൽ വിളമ്പി നൽകി
അഹഹോ ഇതെന്തു കഥയെത്ര കൊടുത്താലും
കുടമതു പിന്നെയും പൂർണം തന്നെ
പാത്രങ്ങളെല്ലാം നിറച്ചു അനന്തരം പാർത്തൂ
കുടം വീണ്ടും പൂർണ്ണമത്രേ
ഗോപാലാ ചൊല്ലു നീ ആരിതു തന്നതു
എങ്ങു നിന്നീ കുടം തൈരു വന്നൂ
ജ്യേഷ്ഠനാം ഗോപാലൻ തന്നേ ഗുരുവിന്നു
സമ്മാനമായ് നൽകാൻ തന്നിതവൻ
ആരവൻ എങ്ങനെയുള്ളവൻ ചൊല്ലു നീ
ഒന്നും ഒളിക്കാതെ ചൊല്ലിയാലും
പീലി ചൂടുന്നവൻ കയ്യിലോടക്കുഴൽ സദാ
ഗോക്കളെ മേച്ചു നടന്നിടുന്നൂ
ആഹാ വിചിത്രം ഇതെങ്കിൽ എനിക്കൊന്നു
കാണണം അവനെയതു സാധ്യമാണോ
അതിനെന്തു നിത്യവും ഞങ്ങൾ ഒന്നായ് തന്നെ
പോവതെന്നും എൻ്റെ ജ്യേഷ്ഠനവൻ
°°°°°
അങ്ങനെ ഗോപാലൻ ഗുരുവിനോടൊത്തന്നു
കാടകം വന്നു വിളി തുടങ്ങി
ഗോപാലാ ഗോപാലാ എത്ര വിളിച്ചിട്ടും
ഗോപാലനെന്തേ വരുന്നതില്ലാ
വരികില്ല നീയെങ്കിൽ ഗുരുവിൻ്റെ മുന്നിൽ ഞാൻ
ചൊന്നതു കള്ളമായ് തീരുമല്ലോ
എന്തിനിന്നീ വിധം ചെയ്വതുമെന്നെ നീ
എന്തിനു കള്ളനായ് മാറ്റിടുന്നൂ
വേണുനാദം അതാ കേൾക്കുന്നു മോഹനം
വേണുഗോപാലൻ മൊഴിഞ്ഞിടുന്നൂ
മാമക ദർശനം അത്രയ്ക്കെളുതല്ല
ഗോപാലാ നിന്നുടെ ശുദ്ധചിത്തം
ഒന്നിനാൽ മാത്രം നിൻ കൂടവേ വന്നു ഞാൻ
അന്യർക്കു കാണ്മാൻ അസാദ്ധ്യമത്രേ
അരുളതു കേട്ടതും തൊഴുതൂ ഗുരുനാഥൻ
കണ്കൾ നിറഞ്ഞു വഴിഞ്ഞൊഴുകീ
ക്ഷീരാബ്ധി നാഥൻ താൻ ക്ഷീരജം നൽകിയോ
ക്ഷണികൻ ഇന്നിവനൊരു സമ്മാനമായ്
അഹഹോ സുകൃതങ്ങൾ എന്തിതു ചെയ്തു ഞാൻ
ഈ വിധം ശിഷ്യരെ കിട്ടുവാനായ്
ഗോപാലാ നിൻ കൂടെ നിത്യവും വന്നതു
ഗോപാലകൃഷ്ണനവൻ താനത്രേ
നിന്നുടെ ഭക്തിക്കു മുന്നിൽ പരാധീന-
നായിന്നു സാക്ഷാൽ പരം പൊരുളും!
– ശുഭം –
© Azad
Written on September 6, 2026 @ Ponnukkara
English
Gopaalacharitham
°°°°°°°°°°°°°°°°°°°°°°°°
Sthuthi
---
Krishna Krishna Hari
Krishna Krishna Hari
Krishna Krishna Jaya Krishnaa
Krishna Krishna Hari
Krishna Krishna Hari
Krishna Krishna Jaya Krishnaa
Krishna Krishna Navaneetha Chora - Yashodhanandanaa Krishnaa
Krishna Krishna Hari Devaki Thanaya Vasudeva Jaya Krishnaa
Katha
---
Kunnin cheruvil ozhukumaa cholathan
Anthike kaanumaa kochu graamam
Kudilonnukaanuvathille athinullil
Vaazhunnu ammayum Gopaalanum
Kochu Gopaalan janippathin munnilaay
Achhan marichu poy kashtamayyo
Aarumillinnavarkkengilum innavar
Thangalkku thaan thunayaayidunnu
Kannanaamunnithan bhakthayaamammathan Krishna kathakale kettu kettu
Kochu Gopaalan chemme valarnnoru komalabaalakanaayiyallo
Ezhuthiniruthuvaan kaalamaay angane noothana vidyakal neduvaanum
Akkare graamathil vaazhum guruvinkal
Poyi padikkuvaan chonnithamma
°°°°°
Kaadonnu thaandanam gurusavidhamethuvaan
Ottakku pokuvaan pediyamme
Karadi pulikalum ghoraanndhakaaravum
Orkuvathaale virachidunnu
Thaniyalla makane ninakkundoru jyeshthan
Gopaalan thanneyavannu naamam
Gokkale mechu nadakkunnu kaanane
Varumavan koottaay ninakku nithyam
Bhayamettumenthonnukaanilum Gopaalaa
Gopaalaa ennu vilichu kolluu
Kshanamodu varumavan ninnanthikathilaay
Nalamodu ninne thunakkumallo
Ithukettu baalanum shariyennu chonnudan
Gurughehamethuvaan yaathrayaayi
Kaattil kadannoo vilichu bhayathaale
Gopaalaa Gopaalaa ennangane
Mauliyil peeliyum kayyil kuzhalumaay
Vannathaa munniloru Gopabaalan
Kaliyum chiriyumaay Gopaalarangane
Kaattil dinam dinam yaathra cheythu
°°°°°
Naalukal poke guruvangoru dinam
Ulsavam aakkuvaan theerchayaakki
Baalakarevarum guruvinaayororo
Sammaanam nalkuvaan charcha cheythu
Thaanenthu nalkumennariyaathe Gopaalan
Thannamma thannidam chennu cholli
Thaanenthu nalkumennariyaatheammayum
Kelkkkuvin jyeshthanodennu cholli
Anganeyannavan koode charikkave
Kaaryamithu kaaryamaay thanne cholli
Ellaarum nalkunnu sammaanam guruvinu
Onnumillaathe njan enthu cheyyum
Nee thanne nalkanam enthuthaanenkilum
Neeyallathaarume kelppaanilla
Gokkale mechu nadakkunna paavamee
Gopaalaninnenthu nalkuvaanaay
Engilum engalirikkunnoru kudam
Thairu njan ninvasham thannayakkaam
Angane oru kudam dadhiyangu
Nalkinaan
Nalamode vaanginaan Gopaalanum
Santhoshamodathu gurukaram thannil than
Sammaanamaayavan nalkidunnu
°°°°°
Bhojana samayathu guruvathu baalakarkkellaam
Ilayil vilambi nalki
Ahaho ithenthu kathayethra koduthaalum
Kudamathu pinneyum poornnam thanne
Paathrangalellaam nirachu anantharam paarthoo
Kudam veendum poornnamathre
Gopaalaa chollu nee aarithu thannathu
Engu ninn ee kudam thairu vannu
Jyeshthanaam Gopaalan thanne guruvinnu
Sammaanamaay nalkaan thannithavan
Aaravan enganeyullavan chollu nee
Onnum olikkaathe cholliyaalum
Peeli choodunnavan kayyilodakkuzhal sadaa
Gokkaley meechu nadannidunnu
Aahaa vichithram ithenkil enikkonnu
Kaananam avaneyathu saadhyamaano
Athinenthu nithyavum njangal onnaay thanne
Povathennum ente jyeshthanavan
°°°°°
Angane Gopaalan guruvinodothangu
Kaadakam vannu vili thudangi
Gopaalaa Gopaalaa ethra vilichittum
Gopaalanenthe varunnathillaa
Varikilla neeyenkil guruvinte munnil njan
Chonnathu kallamaay theerumallo
Enthininnee vidham cheyvathumenne nee
Enthinu kallanaay maattidunnu
Venunaadam athaa kelkkunnu mohanam
Venugopaalan mozhinjidunnu
Maamaka darshanam athraykkeluthalla
Gopaalaa ninnude shuddhachiththam
Onninaal maathram nin koodave vannu njan
Anyarkku kaanmaan asaadhyamathre
Arulathu kettathum thozhuthoo Gurunaadhan
Kankal niranju vazhinjozhuki
Ksheeraabdhi Naathan thaan ksheerajam nalkiyo
Kshanikanaam ivanoru sammaanamaay
Ahaho sukruthangal enthiha cheythu njan
Ee vidham shishyare kittuvaanaay
Gopaalaa nin koode nithyavum vannathu
Gopaalakrishnanavan thaanathre
Ninnude bhakthikku munnil paraadheena-
Naayinnu saakshaal param porulum!
– Shubham –
© Azad
Written on September 6, 2026 @ Ponnukkara