Engu Poi Engu Poi Nee
Engu Poi Engu Poi Nee
Malayalam
എങ്ങു പോയ് എങ്ങു പോയ് നീ
എൻ മനം വിങ്ങുവതറിയാതെ
എങ്കിലുമിങ്ങനെ എന്നെ തനിച്ചാക്കി
എങ്ങു നീ പോയ് മറഞ്ഞൂ
ഈ വഴി പോകുമ്പോൾ ഈ പടവണയുമ്പോൾ
ഈ മഴ നനഞ്ഞിടുമ്പോൾ
ഇന്നൊരു നാളും നിന്നോർമകൾ കൂടാതെ
എങ്ങിനെ പോകുമെന്നോ!
ആൽമരച്ചോട്ടിൽ നാം ആദ്യം കണ്ട നാൾ
ആർദ്രമെൻ മനസ്സിലിന്നും
ആകുലമോർമ്മയായ് മാറും നമ്മളെ-
ന്നാരും നിനച്ചതില്ല!
Written on September 14, 2026 @ Ponnukkara
English
--Will be updated--
Written on September 14, 2026 @ Ponnukkara